Tuesday 11 November 2014

ഒരു വട്ടം കൂടിയെൻ......

വീടിനു മുൻപിലൂടെ ബാഗും തോളിലിട്ട്
കുരുന്നുകൂട്ടം സ്കൂളിൽ പോകുമ്പോൾ മനസ്സ്
അറിയാതെ കൊതിച്ച് പോകും... ആ
വസന്ത കാലം ഒരിക്കൽ കൂടി തിരിച്ച്
വന്നിരുന്നുവെങ്കിൽ എന്ന്... പൂർണ്ണ
സ്വാതന്ത്ര്യത്ത
ോടെ പറവകളെ പോലെ സ്വൈര
വിഹാരം നടത്താൻ... കൊച്ചു കൊച്ചു
കാര്യങ്ങളുടെ പേരിൽ
തർക്കം കൂടി അടുത്തുള്ളവനെ മുഷ്ടി ചുരുട്ടി രണ്ടെണ്ണം കൊടുത്തിട്ട്
ഗുണ്ടായിസം കാട്ടാൻ...( മുമ്പ്
ഇടി വാങ്ങിയാണു ശീലം...
അതൊക്കെ പലിശ സഹിതം തിരിച്ച്
കൊടുക്കണം..എന്ന
െ ഇടിച്ചവരെ തന്നെ ക്ലാസ്മേറ്റ്
അയി കിട്ടണം എന്നൊരു ചെറിയ
ആഗ്രഹം കൂടി ഈ പാവത്തിനുണ്ടേയ്
..)...ഇലകൾ കൊണ്ട് പങ്കയുണ്ടാക്കി സ്കൂൾ
വരാന്തയിൽ ഓടിക്കളിക്കാൻ...പൂളക്കായ
കൊണ്ട് വണ്ടിയുണ്ടാക്കി ക്ലാസ് റൂമിൽ
ട്രാൻസ്പോർട്ട് സർവീസ് നടത്താൻ...
മാത്രമല്ല., അന്ന് കിട്ടിയിരുന്ന
കഞ്ഞിക്കും ചെറുപയറിനും പകരം ഇപ്പോൾ
ചോറും സാമ്പാറും പയറും തൊട്ടു കൂട്ടാൻ
സൈഡ് ഡിഷായി നല്ല
മാങ്ങാ അച്ചാറുമുണ്ട്..പിന്നെ, ആഴ്ചയിൽ
രണ്ട് ദിവസം പാലും.....ഇതൊക
്കെ ഓർക്കുമ്പൊ അറിയതെ ഞാൻ
പാടിപ്പോകും..."ഒരു
വട്ടം കൂടിയെന്നോർമകൾ വാഴുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം..!" —